കണ്ണൂര്‍: മദ്യഷാപ്പുകള്‍ക്കെതിരെ വ്യാപകമായി സമരം നടക്കുമ്പോള്‍ മദ്യഉപഭോക്താക്കള്ക്കായി പുതിയ സംഘടന നിലവില്‍ വന്നു. മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി(എംയുഎസ്എസ്) എന്ന പേരിലാണ് മദ്യപര്‍ പുതിയ സംഘടന രൂപീകരിച്ചത്. സംഘടനയുടെ ആദ്യ വിശദീകരണയോഗം ഇന്ന് പയ്യന്നൂരില്‍ നടക്കും. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ എം.ദാമോദരന്‍, മാധ്യമപ്രവര്ത്തകന് വി.കെ.രവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 80 ലക്ഷത്തിലധികം മദ്യ ഉപഭോക്താക്കളുടെ സമൂഹത്തില്‍ വര്‍ഷാവര്‍ഷം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഒരു ജനവിഭാഗത്തോട് ഭരണകൂടവും നീതിപീഡവും പൊതുസമൂഹവും പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ നടപടികളെ അപലപിക്കുന്നതിനായാണ് വിശദീകരണമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: