വെള്ളാങ്ങല്ലൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷണ സ്വാമി ക്ഷേത്രത്തെ അവണിക്കുന്നതായി ഭക്തരുടെ പരാതി. നിലവിലുള്ള ശാന്തിക്കാരന് അസുഖം ബാധിച്ച് അവധിയില്‍ പോയപ്പോള്‍ പുതിയ ആളെ നിയമിച്ചില്ല. വേറൊരു ക്ഷേത്രത്തിലെ ശാന്തിക്കാരനെയാണ് നിയമിച്ചത്. അദ്ദേഹം രണ്ടു ക്ഷേത്രത്തിലേയും പൂജകള്‍ നടത്തേണ്ടതു കൊണ്ട് രണ്ട് ക്ഷേത്രത്തിലേയും പൂജകള്‍ വൈകുന്നു. വിഷുദിനത്തില്‍ ക്ഷേത്രം നേരത്തെ തുറന്നു എന്നാല്‍ പൂജകള്‍ വൈകി.
ക്ഷേത്രത്തില്‍ വിഷു ദിവസം പൂജകള്‍ വൈകിയതില്‍ ഹിന്ദു ഐക്യ വേദി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ശാന്തിക്കാരനെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: