അന്തിക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ താന്ന്യത്ത് തട്ടുകടയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച മൂന്ന് പ്രതികളില്‍ രണ്ടു പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
താന്ന്യം കളിച്ചെത്ത് സിദ്ധാര്ത്ഥന് മകന് സിവിത്ത് (21), പൈനൂര്‍ ഒളാട്ട് വീട്ടില്‍ വാസു മകന് നിമീഷ് (19) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ എടമുട്ടം വണ്ടെക്കാട്ടില് വിശാഖ് (21) നെയാണ് മൂവര്‍ സംഘം കുത്തി പരിക്കേല്‍പ്പിച്ചത്.വിശാഖിന്റെ സുഹൃത്തിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. വിശാഖിന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളിലൊരാളായ അനസിനെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: