തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തോടനുബന്ധിച്ച് കൊട്ടാരം ദേവസ്ഥാനം ശ്രീ വൈരീഘാതകന്‍-ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് അടിയറ ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടേയും ഗജവീരന്റേയും മുത്തുക്കുടകളുടേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെയുള്ള ഘോഷയാത്ര മൂഴിക്കര, കുട്ടിമാക്കൂല്‍, പെരിങ്ങളം, മഞ്ഞോടി, കീഴന്തിമുക്ക് വഴിയാണ് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. കൊട്ടാരം ക്ഷേത്രം ചെയര്മാന് സി.പി.ദേവദാസന്, സെക്രട്ടറി എന്‍.പി.കരുണാകരന്, ട്രഷറര്‍ സി. ബാലകൃഷ്ണന് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. തിരുവങ്ങാട് മാനേജിങ്ങ് ട്രസ്റ്റി കെ.രമേശന് മാസ്റ്റര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വേണു, പ്രസാദ് എന്നിവരടങ്ങുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി ശ്രീരാമസ്വാമിക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: