കണ്ണൂര്‍: റോഡ് സുരക്ഷാ കടമകള്‍ ഓര്‍മിപ്പിക്കാന്‍ പപ്പു സീബ്ര 3 ദിവസം ജില്ലയില്‍ പര്യടനം നടത്തും. ഇന്ന് പയ്യന്നൂരില്‍ പര്യടനത്തിന് തുടക്കമാകും. 20, 21, 22 തീയതികളില്‍ പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍, തലശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന യാത്രയില്‍ അമിത വേഗത, മദ്യപിച്ചുള്ള െ്രെഡവിംഗ്, ഓവര്‍ ടേക്കിംഗ് തുടങ്ങി അപകടത്തിന് ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍, കാല്‍നടയാത്രികര്‍, വാഹനം ഓടിക്കുന്നവര്‍ എന്നിവരില്‍ ബോധവല്‍ക്കരണം നല്‍കുന്നതിനായി ലഘുനാടകം അവതരിപ്പിക്കും. കേരള പോലീസ് തിയറ്റര്‍ ഗ്രൂപ്പാണ് നാടകം അവതരിപ്പിക്കുന്നത്. കൂടാതെ സുരക്ഷാ ലഘുലേഖവിതരണവും തത്സമയ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
റോഡപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പോലീസ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ബോധവത്ക്കരണ പരിപാടികളുടെ ഭാഗമാണ് പപ്പുവിന്റെ പ്രയാണം എന്ന പരിപാടി. പപ്പുവിന്റെ കേരളയാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിച്ചത്. മറ്റ് ജില്ലകളിലെ പര്യടനത്തിന് ശേഷം ജൂണ്‍ 15ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: