കണ്ണൂര്‍: വേദപഠനം തികച്ചും സൗജന്യമായി നടക്കണമെന്ന് നിഷ്കര്‍ഷയുള്ള ‘സായി വേദവാഹിനി’ വേദമന്ത്രോച്ചാരണത്തെ സാധാരണ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രയത്നത്തില്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍സിലൂടെ ക്ലാസുകള്‍ ആരംഭിക്കുന്നു. വൈദിക പൈതൃകത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ തിരുത്താനും സ്വര നിബദ്ധമായ മന്ത്രോച്ചാരണം പരിശീലിക്കുവാനും ഈ കോഴ്സ് സഹായകമായിരിക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുള്ളവര്‍ക്കു വേണ്ടി നടത്തി വരുന്ന പരിപാടിയുടെ വിജയമാണ് ഈ ഉദ്യമത്തിനു പ്രചോദനമായി ഭവിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ കോണ്ടാക്ട് ക്ലാസുകളും ലഭ്യമായിരിക്കും. ഏപ്രില്‍ മാസത്തിനു ശേഷം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മെയ് ആദ്യവാരത്തില്‍ ക്ലാസുകള്‍ ആരംഭിച്ച് ഒരു വര്‍ഷം പ്രത്യേക സിലബസ് അനുസരിച്ച് പ്രാഥമിക സൂക്തങ്ങളില്‍ ശിക്ഷണം നല്‍കുന്നതായിരിക്കും. രജിസ്ട്രേഷന് 9605738559 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: