കൊടുങ്ങല്ലൂര്‍:കണ്ണുകളും ശരീരവും ദാനം ചെയ്ത് സൗമിനിയമ്മ (63) യാത്രയായി. നേത്ര-മൃതദേഹ ദാന പ്രചാരകന് പുല്ലൂറ്റ് കോഴിക്കട തിരുത്തുള്ളി കുമാരന്റെ ഭാര്യയാണ് സൗമിനി. രോഗബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കെ ഭര്‍ത്തവിനൊപ്പം കണ്ണുകളും മൃതശരീരവും ദാനം ചെയ്യാനുള്ള സമ്മതപത്രം രജിസ്റ്രര്‍ ചെയ്ത് സമര്‍പ്പിച്ചിരുന്ന ഇവരുടെ കണ്ണുകള്‍ ഇന്നലെ വൈകീട്ട് 5 മണിയോടെയെത്തിയ നേത്ര ബാങ്ക് അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് മൃതദേഹം പഠനാര്‍ത്ഥം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മക്കള്‍: ജയലാല്‍, പ്രിയഘോഷ്, സുഭാഷ്ബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: