ഇരിക്കൂര്‍: മഹാസ്ഥപതി ബ്ലാത്തൂര്‍ ഗോവിന്ദനാചാരിയുടെ നവതി ആഘോഷവും ആചാര്യപുരസ്കാര സമര്‍പ്പണവും ബ്ലാത്തൂര്‍ മൂത്തേടം ഓഡിറ്റോറിയത്തില്‍ നടത്തി. ഭാരതീയ വാസ്തുശാസ്ത്ര മണ്ഡലവും ബ്ലാത്തൂര്‍ പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ സംഗീതജ്ഞന് ഡോ.ഉണ്ണികൃഷ്ണന് പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് എം.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ആചാര്യ പുരസ്കാര സമര്‍പ്പണം ഭാരതീയ വാസ്തുശാസ്ത്ര മണ്ഡലം രക്ഷാധികാരി എ.ബി.ശിവന് നിര്‍വ്വഹിച്ചു. ബ്ലാത്തൂര്‍ പൗരാവലിയുടെ ആദരവ് നല്കല് പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജയും ഉപഹാര സമര്‍പ്പണം സുനില്‍ കോന്നിയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം അനിത, രാജേഷ്, കെ.പി.നാരായണന്, രാജന് കേളമ്പേത്ത്, വി.ടി.അനൂപ് എന്നിവര്‍ സംസാരിച്ചു. നേരത്തെ ഗുരുപൂജക്കുശേഷം നടന്ന സെമിനാറില്‍ വാസ്തു ജ്യോതിഷത്തെ ആസ്പദമാക്കി തൃക്കരിപ്പൂര്‍ സോമരാജന്, വാസ്തുവിദ്യയുടെ ആനുകാലിക പ്രസക്തിയെപ്പറ്റി എ.ബി.ശിവന്, ജീര്‍ണ്ണോദ്ധാരണ വിധികളെപറ്റി കെ.കെ.ശിവന് രാമമംഗലം എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഗോവിന്ദനാചാരി മറുപടി ഭാഷണം നടത്തി. കെ.ഭാഗ്യനാഥ് സ്വാഗതവും എ.പി.ശശീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: