ചാലോട്: മുട്ടന്നൂര് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷക സമിതി ഭാഗവത സപ്താഹ മനന സത്രം സംഘടിപ്പച്ചു. പ്രഭാഷക സമിതി അധ്യക്ഷന്‍ കെ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുട്ടന്നൂര്: ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തോടനുബന്ധിച്ചാണ് ഏകദിന ഭാഗവത മനന സത്രം നടത്തിയത്. ക്ഷേത്രസമിതി പ്രസിഡണ്ട് ടി.വി.വേണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.നാരായണന്, ടി.വി.ബാബു, മാതൃസമിതി ഭാരവാഹികളായ വിലാസിനി ബാലകൃഷ്ണന്, പി.കെ.പ്രിയ എന്നിവര്‍, പി.എം.നളിനി പ്രസംഗിച്ചു.
ഭാഗവത സ്കന്ദങ്ങളെ അധികരിച്ച് കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ നാറാത്ത്, അഡ്വ: വി.എം.കൃഷ്ണകുമാര്‍, കൊട്ടാരം ജയരാമന് നമ്പൂതിരി, വി.വി.മുരളിധര വാര്യര്‍, കാനപ്രം ഈശ്വരന് നമ്പൂതിരി, സനല്‍ ചന്ദ്രന് പുന്നാട്, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: