കൂത്തുപറമ്പ്: സിപിഎം സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ ആമ്പിലാട്ടെ പി.പി.മോഹനന്റെ 23-ാം ബലിദാനദിനാചരണം നടത്തി. കൂത്തപറമ്പ് താലൂക്ക് സഹകാര്യവാഹ് ആയിരുന്ന മോഹനനെ 1994 ഏപ്രില്‍ 19നാണ് കൊലപ്പെടുത്തിയത്. പരിപാടിയുടെ ഭാഗമായി രാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സാംഘിക്ക് എന്നിവ നടന്നു. കൂത്തുപറമ്പ് ഖണ്ഡ് ഭൗതിക് പ്രമുഖ് സി.എം.സജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ സഹകാര്യവാഹ് കെ.ശ്രീജേഷ്, ജില്ലാാ കാര്യകാരി സദസ്യന്‍ എ.പി.പുരുഷോത്തമന്, ഖണ്ഡ് കാര്യവാഹ് പി.പ്രജിത്ത്, പി.രാജന് എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: