മട്ടന്നൂര്‍: ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ ഡങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ആയുര്‍വ്വേദ വകുപ്പിലെ ഡോക്ടര്‍മാരുടെ സംഘം ജില്ലാ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ നഗരസഭയിലെ ഡങ്കിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രോഗം പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലെ 50ല്‍ പരം വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്.
ആരോഗ്യ ബോധവത്കരണത്തിനായുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുകയും, ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും, വീടുകളില്‍ കുന്തിരിക്കം, അപരാജിത ചൂര്‍ണ്ണം എന്നിവ പുകയ്ക്കാനും നിര്‍ദ്ദേശിച്ചു. വീടുകളും ചുറ്റുപാടുകളും പരിശോധിച്ച് കൊതുകുനിവാരണ മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ചു. നരസഭ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ വകുപ്പുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഗൃഹസന്ദര്‍ശനത്തിന് ടാസ്ക് ഫോഴ്സ് ജില്ലാ കണ്‍വീനര്‍ ഡോ.ഡി ജോ ജോസ്, സയന്റിഫിക് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ ഡോ.എ.രാമചന്ദ്രന്, ഡോ.വീണ ഡോ.സുജ ജി. നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: