ഇലക്ട്രോണിക് സ്പോര്‍ട്സും ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാകുന്നു. 2022ല്‍ ചൈനയിലെ ഹന്ഗ്സൗവില് വച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീഡിയോ ഗെയിമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ദി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ തീരുമാനിച്ചു. അടുത്ത ഏഷ്യന്‍ ഗെയിംസിലെ ഒഫീഷ്യല്‍ പ്രോഗ്രാമില്‍ ഇ-സ്പോര്‍ട്സിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്ന് ഒളിമ്പിക് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ഈ പുതിയ രൂപത്തിലുള്ള സ്പോര്‍ട്സിന് വര്‍ധിച്ച് വരുന്ന ജനകീയതയും വികാസവും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ പാലെംബാന്ഗില് 2018ല്‍ വച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇ സ്പോര്‍ട്സിനെ ഡെമോ സ്പോര്‍ട്ടായി ഉള്പ്പെടുത്തുത്താനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം തുര്‍ക്ക്മെനിസ്ഥാനില്‍ വച്ച് നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ വീഡിയോ ഗെയിം അടക്കമുള്ള സ്മാര്‍ട്ട് ഗെയിമുകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ വിജയിക്കുന്നവര്‍ ഫിഫ 2017, മോബ (മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ ബാറ്റില്‍ അരീന)യിലും ആര്‍ടിഎ(റിയല്‍ ടൈം അറ്റാക്ക്) ഗെയിംസിലും പങ്കെടുക്കും. ഇ-സ്പോര്‍ട്സിനെ ഏഷ്യന്‍ ഗെയിംസിലേക്ക് കൊണ്ടു വരുന്നതിനായി കൗണ്‍സില്‍ ചൈനയിലെ അലിബാബ ഗ്രൂപ്പിന്റെ യൂണിറ്റായ അലിസ്പോര്ട്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഏതൊക്കെ വീഡിയോ ഗെയിമുകളാണ് ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമായിട്ടില്ല.
നിലവിലുള്ള ഏറ്റവും വലിയ ഇ സ്പോര്‍ട്സ് ഇവന്റായ ദി ലീഗ് ഓഫ് ലെജന്‍ഡ്സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 810,000 പൗണ്ട് പ്രൈസ്മണിയാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നത്. 2016ല്‍ ഇ-സ്പോര്‍ട്സ് 400 മില്യണ്‍ പൗണ്ട് വരുമാനമാണുണ്ടാക്കിയത്. ഇതിന് 320 മില്യണ്‍ പേര് കാഴ്ചക്കാരായെത്തുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: