ഹോം » സിനിമ » 

തോല്‍ക്കാതെ ആര്‍ക്കും ജയിക്കാനാവില്ല – ഷാരൂഖിനോട് സച്ചിന്‍

വെബ് ഡെസ്‌ക്
April 20, 2017

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ന് ആശംസയുമായി ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാനും. സച്ചിനെ തനിക്ക് മാര്‍ഗ്ഗദര്‍ശിത്വമായ നക്ഷത്രം എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് കിംഗ് ഖാന്‍ തന്റെ ആരാധനാപാത്രമായ സച്ചിന് ആശംസ അര്‍പ്പിച്ചത്.

‘താങ്കള്‍ നന്നായി ചെയ്യുമ്പോള്‍ ഞാനും നന്നാകും. താങ്കള്‍ മോശമാകുമ്പോള്‍ ഞാനും തോല്‍ക്കും. മറ്റുള്ള ദശലക്ഷക്കണക്കിന് പേരെ പോലെ താങ്കള്‍ എനിക്കും വഴികാട്ടിയ നക്ഷത്രമായിരുന്നു. സിനിമയ്ക്ക് എല്ലാവിധ ആശംസകളും’ എന്നാണ് കിംഗ് ഖാന്‍ ട്വിറ്ററില്‍ സച്ചിന് ആശംസ അര്‍പ്പിച്ചത്.

ഉടന്‍ വന്നു മാസ്റ്റര്‍ ബല്‍സ്റ്ററുടെ മറുപടി-‘ ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്നും. ഉടന്‍ വന്നു  മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറുപടി-‘ ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്നും താങ്കളുടെ വാക്കുകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് സ്പര്‍ശിക്കുന്നതെന്നും സച്ചിന്‍ തന്റെ മറുട്വീറ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം രജനീകാന്തും സച്ചിന് ആശംസയുമായി എത്തിയിരുന്നു.

ധോനിയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് പിന്നാലെയാണ് സച്ചിന്റെ ജീവിതവും സിനിമയാകുന്നത്. ഈ ഡോക്യൂ സിനിമ ഒരുക്കുന്നത് ലണ്ടന്‍ സ്വദേശി ജെയിംസ് എര്‍കിനാണ്. മെയ് 26ന് സിനിമ റിലീസ് ചെയ്യും.

Related News from Archive
Editor's Pick