ഹോം » പ്രാദേശികം » കൊല്ലം » 

മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

April 20, 2017

കൊട്ടാരക്കര: പട്ടാപ്പകല്‍ റബ്ബര്‍കടയില്‍ മോഷണത്തിനെത്തിയ വിരുതനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. തിരുവനന്തപുരം വെമ്പായം മാണിക്കല്‍ പിണറിന്‍കുഴി വീട്ടില്‍ ജോണ്‍(63) ആണ് പിടിയിലായത്. കലയപുരം ജങ്ഷനിലെ രഘുവിന്റെ റബ്ബര്‍ ട്രേഡേഴ്‌സിലാണ് മോഷണത്തിനായി ഇയാളെത്തിയത്. രാവിലെ കട തുറന്ന ശേഷം രഘു പുറത്തേക്കിറങ്ങി. നിമിഷനേരംകൊണ്ട് ജോണ്‍ കടയില്‍ കയറി മേശവലിപ്പില്‍ നിന്നും പണം എടുക്കാനുള്ള ശ്രമമായിരുന്നു. ഈ സമയത്ത് കടയിലേക്ക് എത്തിയ മറ്റൊരാളാണ് അപരിചിതന്‍ മേശയില്‍ നിന്നും പണമെടുക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെക്കൂട്ടി ജോണിനെ പിടികൂടി. 1992ല്‍ കൊലപാതകക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ജോണ്‍ പിന്നീട് ചെറുകിട മോഷണങ്ങള്‍ നടത്തിവരികയായിരുന്നു. കലയപുരം ഭാഗത്ത് ബസ് ഇറങ്ങിയശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് ആളില്ലാതെ തുറന്ന് കിടക്കുന്ന റബ്ബര്‍കട കണ്ടതും മോഷണത്തിന് തുനിഞ്ഞതും.

Related News from Archive
Editor's Pick