തലശ്ശേരി: സാമൂഹ്യനീതി വകുപ്പിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സംസ്ഥാനതല കലോത്സവം 22 മുതല്‍ 24വരെ തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 21ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറില്‍ തന്നെ സമാപിക്കും. സംസ്ഥാനത്തെ ആണ്‍കുട്ടികളുടെ 13 സ്ഥാപനങ്ങളില്‍ നിന്നും പെണ്‍കുട്ടികളുടെ 5 സ്ഥാപനങ്ങളില്‍ നിന്നുമായി 450 അന്തേവാസികളാണ് കലാമേളയില്‍ പങ്കെടുക്കുന്നത്.
ചിറക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മേള 22ന് രാവിലെ 9.30ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ നജ്മ ഹാഷിം, എല്‍. ഷീബ, അഡ്വ. വി.രണാകരന്, കെ.ജെ.ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: