നായാട്ടുപാറ: കുന്നോത്ത് വിവേകാനന്ദ സാസ്കാരിക വേദിയുടെ ഉദ്ഘാടനവും സമന്വയ 2017 ഗ്രാമീണസംഗമവും സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 5 മുതല്‍ കുന്നോത്ത് യുപി സ്കൂളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജന്മഭൂമി മുന്‍ റസി. എഡിറ്റര്‍ എ. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭാഗവതരത്നം കെ.കെ. ചൂളിയാട്, എം.വി. ബാലകൃഷ്ണന് കൊടോളിപ്രം, പി.വി. മോഹനന് കുന്നോത്ത് തുടങ്ങിയവരെ ആദരിക്കും. സംസ്ഥാന ബേസ്ബോള്‍ ടീമില്‍ ഇടം നേടിയ രാഹുല്‍ എംപി, കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്രോസ്കണ്ട്രിയില് രണ്ടാം സ്ഥാനം നേടിയ വി.ആര്. ശ്രീവിഷ്ണു എന്നിവരെ അനുമോദിക്കും. അഡ്വ. എ.വി. കേശവന് മുഖ്യപ്രഭാഷണം നടത്തും. പി.കെ. വിശാലാക്ഷി, പി.കെ. വിജയന് തുടങ്ങിയവര്‍ സംസാരിക്കും. കെ. മോഹനന് അദ്ധ്യക്ഷനായിരിക്കും. വൈകീട്ട് 7 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: