കണ്ണൂര്‍: ഫാര്‍മ ഫൈറ്റേഴ്സ് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ 21,22,23 തീയ്യതികളില്‍ രണ്ടാമത് ഫഌഡ്ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 ന് വൈകുന്നേരം 5 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പവര്‍ലിഫ്റ്റിംഗ് താരം ആര്.ഭരത് കുമാറിനെ ആദരിക്കും. 23 ന് വൈകുന്നേരം 6 മണിക്ക് ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി നയിക്കുന്ന കലക്ടര്‍-പ്രസ്ക്ലബ് ഇലവനും ടി.വി.രാജേഷ് എംഎല്‍എ നയിക്കുന്ന പൊലിറ്റീഷ്യന്സ് ഇലവനും തമ്മിലുളള സെലിബ്രിറ്റി ക്രിക്കറ്റ് മാച്ചും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ഷിജു, കെ.പി.വിജീഷ് കുമാര്‍, ടി.മുഹമ്മദ് അന്‍ഷീര്‍, പി.സി.സുഭാഷ്, ടി.എന്‍.സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: