ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബര്‍ഖ ശുക്ല സിംഗ് രാജിവച്ചു. ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബര്‍ഖ സിംഗ് സ്ഥാനം രാജിവച്ചത്. മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ തന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ല. പിന്നെ എങ്ങനെ സ്ത്രീ ശാക്തികരണം നടപ്പാക്കുമെന്നും അതിനാലാണ് രാജിവച്ചതെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്നും ബര്‍ഖ സിംഗ് പറഞ്ഞു. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു മുതിര്‍ന്ന പല നേതാക്കളും രാജിവച്ചതിനു ചില കാരണങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: