ഹോം » പ്രാദേശികം » ഇടുക്കി » 

രാജ്യവ്യാപകമായി കാട്ടാനകളുടെ കണക്കെടുപ്പ്

April 20, 2017

കുമളി : രാജ്യവ്യാപകമായി കാട്ടാനകളുടെ കണക്കെടുപ്പ് മെയ് 16 മുതല്‍ 19 വരെ നടക്കും. ഭാരതത്തിലെ വനപ്രദേശങ്ങളെ  വിവിധ മേഖലകളായി തരം തിരിച്ച് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് സര്‍വ്വേ നടത്തുന്നത്. വന്യജീവി കണക്കെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് ഓരോ മേഖലയിലും മേല്‍ നോട്ടം വഹിക്കുക. ഇതിനു മുന്‍പ് 2012ലാണ് കാട്ടാനകളുടെ ദേശീയ സര്‍വ്വേ നടന്നത്.
ആനകളുടെ സര്‍വ്വേയ്ക്ക് മുന്നോടിയായി  കഴിഞ്ഞ ആഴ്ചയില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഒരു പരിശീലന ക്യാമ്പ് തേക്കടിയില്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 65 ഓളം ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പരിശീലന കളരിയില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ  പരിസ്ഥിതി ,വനം , കാലാവസ്ഥ വകുപ്പാണ്  കാട്ടാനകളുടെ കണക്കെടുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick