ഹോം » പ്രാദേശികം » ഇടുക്കി » 

ചികിത്സ നിഷേധിച്ചതായി പരാതി

April 20, 2017

നെടുങ്കണ്ടം: ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി  പരാതി.തൂക്കുപാലം കിഴക്കേകുന്നത്ത് ആരണ്യക്കാണ് ചികിത്സ നല്‍കാന്‍ വൈകിയത.് അഞ്ച് മാസം ഗര്‍ഭിണിയായ ആരണ്യയെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ പിതാവ് രാജുവും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ  4.15ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. നഴ്‌സുമാരാണ് പ്രാഥമിക ചികിത്സ നല്‍കിയത് ഡോക്ടര്‍ ഉടന്‍ എത്തുമെന്നാണ് ബന്ധുക്കളോട് ആശുപത്രിയധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ 5.30 വരെ ഡോക്ടറെ കാത്തിരുന്നിട്ടും ഡോക്ടര്‍ എത്തിയില്ല. യുവതിക്ക് ശക്തമായ വേദന അനുഭവപ്പെടുന്ന വിവരം ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ  മാറ്റുകയായിരുന്നു.

Related News from Archive
Editor's Pick