ഹോം » പ്രാദേശികം » ഇടുക്കി » 

കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

April 20, 2017

കട്ടപ്പന: കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മേലെകുപ്പച്ചാംപടി നിരപ്പേല്‍ ഉല്ലാസിന്റെ പശുവാണ്  ഇരുപത്തിയഞ്ചോളം അടി താഴ്ചയുള്ള  കിണറ്റില്‍ വീണത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ കട്ടപ്പന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി പശുവിനെ രക്ഷപെടുത്തി.
കിണറ്റിലിറങ്ങി നാലുബെല്‍റ്റുകളിലായി പശുവിനെ ബന്ധിപ്പിച്ച ശേഷം നാട്ടുകാരുടെ സഹായത്തോടെ  പശുവിനെ കരയിലെത്തിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick