ഹോം » പ്രാദേശികം » ഇടുക്കി » 

ചന്ദനമോഷണം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

April 20, 2017

മറയൂര്‍: ചന്ദനം മോഷ്ടിച്ച് കടത്തുവാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വനപാലകര്‍ പിടികൂടി. കൂടല്ലാര്‍കുടി സ്വദേശി മുരുകേശനാണ് കര്‍പ്പൂര കുടിയില്‍ നിന്നും വനപാലകരുടെ പിടിയിലായത്. 2016 ഡിസംബര്‍ മാസത്തിലാണ് മറയൂര്‍ ചന്ദന റിസര്‍വ്വില്‍ നിന്നും വെട്ടിക്കടത്തിയ മരത്തിന്റെ കുറ്റി മാന്തിയെടുക്കാന്‍ പരിശ്രമം നടത്തിയത്.
ഇതില്‍ സുഭാഷ്, ദേവരാജന്‍ എന്നിവര്‍ വനപാലകരുടെ പിടിയിലായിരുന്നു. സംഘത്തിലുണ്ടായിരുന്ന കര്‍പ്പൂരക്കുടി സ്വദേശി ഗണപതിയുടെ മകന്‍ മുരുകേശന്‍ ഒളിവില്‍പോകുകയായിരുന്നു. പിന്നീട് ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇയാള്‍ കൂടല്ലാര്‍ കുടിയില്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ബോസ് ജെ നേര്യാപറമ്പലിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ മുനസ്സര്‍ മുഹമ്മദ്, വര്‍ഗ്ഗീസ്, രതീഷ് മോഹന്‍, ഷിറോജ്‌മോന്‍, ജോസൂട്ടി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Related News from Archive
Editor's Pick