തൃശൂര്‍: പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകളുടെ കാല്‍നാട്ടുകര്‍മ്മം തിങ്കളാഴ്ച രാവിലെ 9നും 9.30നും മദ്ധ്യേ നടക്കും. ഭൂമിപൂജക്ക് ശേഷം ജനങ്ങള്‍ ചേര്‍ന്ന് കാല് ഉയര്‍ത്തുന്നതാണ് പൂരം പന്തലുകളുടെ കാല്‍നാട്ട് ചടങ്ങ്.
നായ്ക്കനാല്‍ പന്തലിന്റെ ചുമതല ചേറൂര് പള്ളത്ത് മണികണ്ഠനും, നടുവിലാല്‍ പന്തലിന്റെ ചുമതല വിയ്യൂര്‍ ശിവ ഈവന്റ്സിലെ കെ.യു.മധുവിനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: