തൃശൂര്‍: വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നടുവില്‍ക്കര വെസ്റ്റിലെ (ജനറല്‍) ഉപതെരഞ്ഞെടുപ്പ് മെയ് 17 നും വോട്ടെണ്ണല്‍ മെയ് 18 നും നടക്കും.
ഇന്ന് വരണാധികാരി തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദേശ പത്രക സമര്‍പ്പിക്കാനുള്ള അവസാന തീയതി 28. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന 29 നാണ്.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മെയ് 2. ഇതുമായി ബന്ധപ്പെട്ട യോഗം ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ധ്യ.വി, ജൂനിയര്‍ സൂപ്രണ്ടന്റുമാരായ രഹ്ന.പി ആനന്ദ,് കെ.ഗിരിഷ് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: