ഹോം » പ്രാദേശികം » കാസര്‍കോട് » 

സ്‌കൂള്‍ കളിസ്ഥലത്ത് വയോജന മന്ദിരം നിര്‍മ്മാണം ആര്‍ഡിഒ തടഞ്ഞു

April 20, 2017

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മൈതാനിയില്‍ നഗരസഭയുടെ വയോജന മന്ദിരം നിര്‍മാണം നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ പ്രശ്‌നത്തില്‍ ആര്‍ഡിഒ ഇടപെട്ട് പ്രവൃത്തികള്‍ തടഞ്ഞു. സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്താണെതിര്‍പ്പുകള്‍ വകവെക്കാതെ നഗരസഭ വയോജന മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇതിനെതിരെ ബിജെപിയും എബിവിപിയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെടുകയും നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വില്ലേജ് രേഖകള്‍ പരിശോധിച്ച ശേഷമാണ് ആര്‍ഡിഒയുടെ നടപടി ഉണ്ടായത്. സ്‌കൂളിന്റെ നടത്തിപ്പ് ചുമതല മാത്രമേ നഗരസഭയ്ക്കുള്ളൂവെന്ന കാര്യം തിരിച്ചറിയാതെയാണ് അനുമതിയില്ലാതെ നഗരസഭ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയത്. 1980ലാണ് കോടതിക്ക് സമീപത്തെ സ്ഥലം ഹൊസ്ദുര്‍ഗ് സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ചത്. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയുള്ളതിനാലാണ് കോടതിക്ക് സമീപത്തെ സ്ഥലം നല്‍കിയത്. നിര്‍മ്മാണ കമ്മറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിഭക്ത കണ്ണൂര്‍ കലക്ടറായിരുന്ന എം.എ.കോശിയാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. മിനി സ്‌റ്റേഡിയമായി സ്‌കൂള്‍ സ്ഥലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച വരുന്നതിനിടയിലാണ് നടപടി ഉണ്ടായത് വലിയ ബഹളങ്ങള്‍ക്ക് കാരണമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick