ഹോം » പ്രാദേശികം » പാലക്കാട് » 

മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു

April 20, 2017

പാലക്കാട്: മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ-ബ്ലോക്ക് തലത്തില്‍ സംഘത്തെ രൂപവത്കരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം.
ആരോഗ്യപ്രശ്‌നമുളവാക്കുന്നതരത്തില്‍ മാലിന്യ നിക്ഷേപമുള്ള ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി അവ ഉടന്‍നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ജലനിധി,വാട്ടര്‍ അതോറിറ്റി വഴിയുള്ള ജലവിതരണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശുചിത്വമുറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഡെങ്കിപ്പനി പ്രതിരോധം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സുകളെല്ലാം തന്നെ ശുദ്ധമായി സൂക്ഷിക്കണം. ഉറവിടത്തില്‍ തന്നെ കൊതുകുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പും ശുചിത്വമിഷനും സംയുക്തമായി ആസൂത്രണം ചെയ്യണം.
പഞ്ചായത്ത്തലത്തിലും നഗരസഭാതലത്തിലും വാര്‍ഡുകള്‍ തിരിച്ചുകൊണ്ട് സന്നദ്ധ സംഘടനകള്‍ മുഖേനശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അങ്കണവാടികളിലും പാതയോരങ്ങളിലും ശുചിത്വമുറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
മാലിന്യ സംസ്‌കരണത്തില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ സര്‍വെ നടത്തണമെന്നും മാലിന്യസംസ്‌ക്കരണത്തിന് പഞ്ചായത്ത്തല ഫണ്ടുകള്‍ക്ക് പുറമെ കേന്ദ്ര ഫണ്ടുകളുടെ കൂടി സാധ്യത കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു.
ജില്ലാ ശുചിത്വ സമിതി യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick