ഹോം » പ്രാദേശികം » ആലപ്പുഴ » 

ആയുര്‍വേദ ഹോസ്പിറ്റല്‍ അസോസിയേഷന്‍ സമ്മേളനം

April 21, 2017

ആലപ്പുഴ: ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള ദീപശിഖാ പ്രയാണം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് 22ന് രാവിലെ എട്ടിന് പുറപ്പെടും.
11ന് കടക്കരപ്പള്ളിയിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ സ്മാരകത്തില്‍ പതാകയാത്രക്ക് സ്വീകരണം നല്‍കും. സമ്മേളന വേദിയായ ആലപ്പുഴ റമദ ഹോട്ടലില്‍ ദീപശിഖാപ്രയാണം സമാപിക്കും. സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ഔഷധസസ്യ വ്യാപന പദ്ധതി ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ഡോ. വിജയന്‍ നങ്ങേലില്‍ അദ്ധ്യക്ഷനാകും. വൈകിട്ട് 7.30ന് ഹോട്ടല്‍ ആലപ്പി പ്രിന്‍സില്‍ നടക്കുന്ന കുടുംബസംഗമം ഡോ. എസ്. സജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. വിദ്യാസാഗര്‍ അദ്ധ്യക്ഷനാകും.
23ന് സെമിനാറുകളും ചര്‍ച്ചാക്ലാസുകളും നടക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

Related News from Archive
Editor's Pick