ഹോം » പ്രാദേശികം » ആലപ്പുഴ » 

മങ്കൊമ്പ് ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം ഇന്ന്

April 21, 2017


കുട്ടനാട്: മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം ഇന്ന്. പകല്‍ ആറാട്ട് നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. രാവിലെ 7.30നു പള്ളിയുണര്‍ത്തല്‍, 8.30നു ആറാട്ട് എഴുന്നള്ളിപ്പ്, ഒന്‍പതിനു തൃക്കൊടിത്താനം ഗോപാലകൃഷ്ണന്റെ ഓട്ടന്‍തുള്ളല്‍, 11നു പ്രസാദമൂട്ട്, ഒന്നിന് ആറാട്ട് വരവ്, ജുഗല്‍ബന്ധി, വൈകിട്ട് അഞ്ചിനു കൊടിയിറക്ക്, വലിയകാണിക്ക, രാത്രി എഴിനു താലപ്പൊലി, എട്ടിനു കൊച്ചി റിഥം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. ഉത്സവത്തോടനുബന്ധിച്ചു മൂന്നാം ഉത്സവം മുതല്‍ നടത്തി വന്നിരുന്ന വേലകളി പള്ളിവേട്ട ദിനമായ ഇന്നലെ സമാപിച്ചു. ചതുര്‍ഥ്യാകരി 1466-ാം നമ്പര്‍, തെക്കേകര 834-ാം നമ്പര്‍, കോട്ടഭാഗം 893-ാം നമ്പര്‍, പുന്നക്കുന്നം 1811-ാം നമ്പര്‍, പുളിങ്കുന്ന് 1423-ാം നമ്പര്‍ കരയോഗങ്ങളുടെ വകയായിട്ടാണു വേലകളി അരങ്ങേറിയത്. നാളെ രാത്രി 7.30ന് ചതുര്‍ത്ഥ്യാകരി ഹൈന്ദവ സേവാസമിതിയുടെ താലപ്പൊലി വരവ്. എട്ടിന് കഥകളി. 23ന് വൈകിട്ട് ആറിന് കാളകെട്ട്- മുടിയാട്ടം, രാത്രി എട്ടിന് നടയില്‍ തൂക്കം ആരംഭം. 8.30 മുതല്‍ ഗരുഡന്‍ വരവ്. പുലര്‍ച്ചെ 5ന് ഗരുഡന്‍തൂക്കം.

Related News from Archive
Editor's Pick