കണ്ണൂര്‍: കുറ്റിക്കകം നോര്‍ത്ത് എല്‍പി സ്ക്കൂള് 141 ാം വാര്‍ഷികാഘോഷം 22,23 തീയ്യതികളില്‍ നടക്കുമെന്ന് വാര്‍ഷികാഘോഷ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ണിവല്‍ ഗ്രൗണ്ടില്‍ 22 ന് വൈകുന്നേരം 3 മണിക്ക് കുഞ്ഞാറ്റ ബാലോത്സവവും ആദരണവും നടക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത പരിപാടി ഉദ്ഘാടനം ചെയ്യും. കെ.വി.രവീന്ദ്രന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നൃത്തോത്സവം നടക്കും. 23ന് വൈകുന്നേരം 3 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും ഒത്തുച്ചേരല്‍ നടക്കും. 4 മണിക്ക് വിളംബര ഘോഷ യാത്ര നടക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് സാംസ്ക്കാരികോത്സവം നടക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് മാജിക് ഷോയും മണിനാദം ഗാനോത്സവവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജനു ആയിച്ചാന്‍കണ്ടി, സി.ഉമാറാണി, നസീര്‍ കല്ലത്ത്, നജീബ് നടാല്‍, ബേബി ചിറമ്മല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: