ഇരിട്ടി: ഇരിട്ടി മേഖലയിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നു ഇരിട്ടി പോലീസ് സ്റ്റേഷന് പരിസരത്തു പോലീസുകാരുടെ ശുചീകരണ ശ്രമദാനം. കഴിഞ്ഞദിവസം ആരോഗ്യ വകുപ്പും ഇരിട്ടി നഗരസഭയും പത്രസമ്മേളനം വിളിച്ചു ജനങ്ങളും മേഖലയിലെ സ്ഥാപനങ്ങളും ഡെങ്കിപ്പനി വ്യാപനം തടയുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് സ്റ്റേഷന് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിച്ചും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ ശുചീകരണ പ്രവര്‍ത്തികള്‍ ഇരിട്ടി സ്റ്റേഷനിലെ പോലീസുകാര്‍ ഏറ്റെടുത്തു ശ്രമദാനമായി നടത്തിയത്. സ്റ്റേഷനിലെ എഎസ്ഐ ജോസഫ്, സിവില്‍ പോലീസ് ഉേദ്യാഗസ്ഥരായ പി.മനോജ്, സജയ്ലാല്‍, മനോജ് കാനാട്ട് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: