ഹോം » പ്രാദേശികം » കോട്ടയം » 

ജനപ്രതിനിധികള്‍ക്കെതിരെ വധശ്രമം: പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

April 21, 2017

അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ പോലീസ് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്നാണ് ആക്ഷേപം. ദു:ഖവെള്ളി ദിനത്തിലാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വില്യംകുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ക്രൂരമര്‍ദ്ദനത്തിനിരയായത്. പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും പ്രതികളെക്കുറിച്ച് അന്വേഷിക്കാനോ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ ജനങ്ങളോട് പോലീസിന്റെ നിലപാട് എങ്ങനെയായിരിക്കുമെന്ന ഭയാശങ്കയിലാണ് ഇവര്‍. പൗരപ്രമുഖന്മാരുടെയും വിവിധ സമുദായ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജനപ്രതിനിധികള്‍.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick