ഹോം » പ്രാദേശികം » കോഴിക്കോട് » 

കഞ്ചാവുമായി ഒരാള്‍ പിടിയില്‍

April 20, 2017

ബാലുശ്ശേരി: കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തൃക്കുറ്റിശ്ശേരി രേഖാ നിവാസില്‍ പത്മകുമാര്‍ (52) നെയാണ് ചേളന്നൂര്‍ എക്‌സൈസ് ഇന്‍പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും നന്മണ്ട പതിനാലിലെ ബസ് സ്റ്റോപ്പില്‍ നിന്നും പിടികൂടിയത്. പത്ത് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ എക്‌സൈസ് സംഘം പിന്തുടര്‍ന്നത്.
പ്രിവന്റീവ് ഓഫീസര്‍ പി. സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.കെ. ഷബീര്‍, കെ. ജൂബിഷ്, മുഹമ്മദ് റൗഫ്, പി.സി. മനോജ്കുമാര്‍, ഡ്രൈവര്‍ ദിനേശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പത്മകുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick