ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

നാദോപാസന സ്വാതിതിരുനാള്‍ സംഗീതോത്സവത്തിന് തുടക്കമായി

April 20, 2017

ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ രജതജൂബിലി ആഘോഷവും സ്വാതി തിരുന്നാള്‍ സംഗീതോത്സവത്തിനും കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തുടക്കമായി.
നാലുദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം സംഗീതാരാധന യോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് സംഗമഗ്രാമം തിരുവാതിരക്കളരി സംഘത്തിന്റെ തിരുവാതിരകളി, 4.30ന് ആര്‍. കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവ ഉണ്ടായിരുന്നു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍. എ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ട് കവി എസ്. രമേശന്‍ നായര്‍ സ്വാതിതിരുന്നാള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
തുടര്‍ന്ന് നാദോപാസന സംഗീത സദസ്സ് സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick