ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

മണ്‍കൂജയില്‍ ദാഹജലവുമായി കോടാലിയിലെ ഡ്രൈവര്‍മാര്‍

April 20, 2017

കൊടകര; മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാഹജലം വിതരണം ചെയ്യുന്നതിനായി മണ്‍കൂജകള്‍ സ്ഥാപിച്ചു.വെള്ളിക്കുളങ്ങര,കിഴക്കേ കോടാലി,അന്നാംപാടം,അവിട്ടപ്പിള്ളി തുടങ്ങിയ സെന്ററുകളിലാണ് ഇവ സ്ഥാപിച്ചത്.പൊരിവെയിലില്‍ ദാഹിച്ചു വരുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു. വേനല്‍ അവസാനിക്കുന്നത് വരെ ഈ സേവനം തുടരാനാണ് തീരുമാനം.ട്രസ്റ്റ് രക്ഷാധികാരി ഒ.പി.ജോണി,പ്രസിഡണ്ട് ടി.ആര്‍.ഔസേപ്പുട്ടി,ഗ്രാമപഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍,വി.കെ.കാസിം,റഷീദ് ഏറത്ത്,ഷാജു.കെ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News from Archive
Editor's Pick