ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സംസ്ഥാനതല അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം

April 20, 2017

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ ടാലന്റ് ലാബുകളാക്കി മാറ്റുന്നതിന് തുടക്കം കുറിച്ച് സംസ്ഥാനതല അവധിക്കാല ക്യാമ്പ് പ്രതിഭോത്സവം 2017 ഇന്നു മുതല്‍ 24 വരെ മുല്ലക്കൊടി എയുപി സ്‌കൂളില്‍ നടക്കും. സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുക്കും. 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും അധ്യാപകരും ക്യാമ്പില്‍ പങ്കാളികളാകും. അഭിനയം, ആലാപനം, ചിത്രം, ശില്‍പം, താളം, കൊറിയോഗ്രാഫി, ശാസ്ത്രാന്വേഷണം, ഗണിതകേളി, സാഹിത്യം, ഭാഷണം, നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ വിദഗ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കും. ഓരോ കുട്ടിയുടെയും കഴിവ് ഏത് മേഖലയിലാണെന്ന് കണ്ടെത്തി തുടര്‍ പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ പ്രഖ്യാപിക്കും.
21 ന് രാവിലെ 10 മണിക്ക് ജയിംസ് മാത്യു എംഎല്‍എ യുടെ അധ്യക്ഷതയില്‍ ഡോ.ഉഷ ടൈറ്റസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലും വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടക്കും. വിവിധ ദിവസങ്ങളില്‍ മന്ത്രി ഡോ.തോമസ് ഐസക്, എസ്എസ്എ സംസ്ഥാന ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും.

Related News from Archive

Editor's Pick