ഹോം » കായികം » 

ദേശീയ വോളി: കേരളം, ദല്‍ഹി ജയിച്ചു

പ്രിന്റ്‌ എഡിഷന്‍  ·  April 21, 2017

പറവൂര്‍: ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ചണ്ഡിഗഢും ദല്‍ഹിയും ജയിച്ചു. ഝാര്‍ഖണ്ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-13, 25-2, 25-18.

മറ്റൊരു വാശിയേറിയ പോരാട്ടത്തില്‍ ചണ്ഡിഗഢ് ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് പഞ്ചാബിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 18-25, 25-20, 25-18, 25-22. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ചണ്ഡിഗഢ് വിജയം നേടിയത്.

മറ്റൊരു മത്സരത്തില്‍ പുതുച്ചേരിയെ പരാജയപ്പെടുത്തി ഒഡീഷയും വിജയം നേടി. 25-13, 25-18, 25-18 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പഞ്ചാബ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 25-26, 25-16, 25-15). മറ്റൊരു മത്സരത്തില്‍ ദല്‍ഹി 22-25, 25-8, 25-15, 25-10 എന്ന സ്‌കോറിന് ഝാര്‍ഖണ്ഡിനെ തോല്‍പ്പിച്ചു. രാജസ്ഥാനെ തോല്‍പ്പിച്ച് തമിഴ്‌നാടും ജമ്മുകാശ്മീരിനെ കീഴടക്കി ഗുജറാത്തും വിജയം നേടി.

 

Related News from Archive
Editor's Pick