ഹോം » പ്രാദേശികം » തിരുവനന്തപുരം » 

ഹാപ്പി രാജേഷ് വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി

April 21, 2017

തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായത്. 2016ല്‍ ആരംഭിച്ച വിചാരണ രണ്ടു മാസത്തോളം സിബിഐ സ്‌റ്റേ വാങ്ങിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. 127 സാക്ഷികളെ വിചാരണ സമയത്ത് വിസ്തരിച്ചിരുന്നു. ഡിവൈഎസ്പി സന്തോഷ് നായര്‍ അടക്കം ഏഴു പ്രതികളാണു കേസില്‍ വിചാരണ നേരിടുന്നത്. 2011 ഏപ്രില്‍ 28 നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്‍, ബാബുകുമാര്‍, ജിണ്ട അനി എന്നവര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Related News from Archive
Editor's Pick