ഹോം » പ്രാദേശികം » തിരുവനന്തപുരം » 

ടോള്‍ഫ്രീ നമ്പര്‍ പരസ്യപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

April 21, 2017

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസുമായി ബന്ധപ്പെടാനുള്ള ടോള്‍ഫ്രീ നമ്പര്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പാക്കേണ്ട വിഷയമായതിനാല്‍ ചീഫ് സെക്രട്ടറി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കരികുളം സ്വദേശി സുരേഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Related News from Archive
Editor's Pick