സ്ത്രീ സുരക്ഷ റണ്‍ 23ന്

Friday 21 April 2017 12:49 am IST

കൊച്ചി: സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് കൊമേഴ്‌സ് വകുപ്പ് സുവര്‍ണജൂബിലിയുടെ ഭാഗമായി സ്ത്രീ സുരക്ഷ മിനി മാരത്തോണ്‍ നടത്തും. 23ന് രാവിലെ ആറിന് കോളേജില്‍ ഓട്ടത്തിന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇടപ്പള്ളിവരെ നഗരത്തിലെ 14 കിലോമീറ്റര്‍ താണ്ടി കോളേജില്‍ മിനി മാരത്തോണ്‍ അവസാനിക്കുമെന്ന് വകുപ്പ് മേധാവി റോസ്‌ലി ഗോണ്‍സാല്‍വസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. കാലടി ശ്രീശങ്കരാ സര്‍വകലാശാല വിസി: എം. സി. ദിലീപ്കുമാര്‍ സമ്മാനം നല്‍കും.