ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഗോമാംസം വിളമ്പി

Friday 21 April 2017 1:58 am IST

ധാക്ക: ബംഗ്ലാദേശിലെ പ്രസിദ്ധമായ ധാക്ക സര്‍വ്വകലാശാല കാന്റീനില്‍ മതവികാരം വ്രണപ്പെടുത്തുന്നതിനായി ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഗോമാംസം വിളമ്പിയതിനെതിരെ വ്യാപക വിമര്‍ശനം. കാന്റീന്‍ പാട്ടത്തിനെടുത്തയാളാണ് ഗോമാംസം വിളമ്പിയത്. സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി. ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ കാന്റീന്റെ പാട്ടക്കാരനായിരുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനായ സക്കീര്‍ ഹുസൈനെ സംഭവവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടു. ഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ കാന്റീനില്‍ ഗോമാംസം അനുവദിച്ചിരുന്നില്ലായെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇയാള്‍ അനുവാദമില്ലാതെയാണ് കാന്റീന്‍ നടത്തിയിരുന്നതെന്നും അധികൃതര്‍ പറയുന്നു.