ന്യൂദല്‍ഹി: ഉത്തരന്ത്യേ കൊടുംചൂടില്‍ വലയുന്നു. പലയിടങ്ങളിലും 45 ഡിഗ്രിക്കു മേലാണ് ചൂട്. ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, നര്‍നോള്‍, കര്‍ണാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ഹരിയാനയിലെ നര്‍നോളില്‍ 45.3 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.
രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ 45.8 ഡിഗ്രിയായിരുന്നു ഇന്നലത്തെ ചൂട്. യുപിയിലെ അലഹഹാദിലും ചൂട് 45 ഡിഗ്രി കടന്നു. ഒഡീഷയിലെ ബാലന്ഗീറില് 43ഉം തെലങ്കാനയിലെ ആദിലാബാദില്‍ 44.1 ഉം മഹാരാഷ്ട്രയിലെ പലയിടങ്ങളിലും 43ഉം ഡിഗ്രി ചൂടാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: