ന്യൂദല്‍ഹി: മുന്‍ചക്രം കേടായി വിമാനം റണ്‍വേയില്‍ കുടുങ്ങി. ഒഴിവായത് വന്‍ദുരന്തം. ഡെറാഡൂണില്‍ നിന്ന് ദല്‍ഹിക്കുള്ള ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തിന്റെ മുന്‍ചക്രമാണ് അനങ്ങാതായത്.
ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് വിമാനം ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്തയുടനായിരുന്നു സംഭവം. മൂക്കു കുത്തിയ വിമാനത്തില്‍ 60 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. ഇതോടെ പ്രധാന റണ്‍വേ സ്തംഭിച്ചു. രണ്ടു മണിക്കൂറോളം വിമാന സര്‍വ്വീസുകള്‍ മുടങ്ങി. വിമാനം മൂക്കുകുത്തിയെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: