ഹോം » വാണിജ്യം » 

ഇരട്ടി വളര്‍ച്ച ലക്ഷ്യം: ആചാര്യ ബാലകൃഷ്ണ

April 21, 2017

ന്യൂദല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇരട്ടി വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ. എന്നാല്‍, അതിന്റെ പേരില്‍ വരുമാന ലക്ഷ്യം നിശ്ചയിക്കുന്ന പതിവില്ലെന്നും ഇംഗ്ലീഷ് വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിദേശ നിക്ഷേപത്തിന് എതിരല്ല. എന്നാല്‍, വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ കമ്പനികള്‍ക്ക് അക്കാര്യം നന്നായി അറിയാം. പതഞ്ജലിയുടെ ഓഹരി വില്‍പ്പനയ്ക്ക് തത്കാലം ഉദ്ദേശ്യമില്ലെന്നും ബാലകൃഷ്ണ പറഞ്ഞു. ആയുര്‍വേദമടക്കം പുതിയ മേഖലയിലേക്കു കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതഞ്ജലിയുടെ പരസ്യ നയത്തെക്കുറിച്ചും ബാലകൃഷ്ണ വിശദീകരിച്ചു. പരസ്യങ്ങള്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനു മാത്രമല്ല, അറിവു നല്‍കുന്നതു കൂടിയാണ്, അദ്ദേഹം പറഞ്ഞു.

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick