ഹോം » വാണിജ്യം » 

എല്‍ഐസി പ്രഥമ പ്രീമിയത്തിന് 27 ശതമാനം വളര്‍ച്ച

പ്രിന്റ്‌ എഡിഷന്‍  ·  April 21, 2017

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രഥമ പ്രീമിയം ഈ സാമ്പത്തിക വര്‍ഷത്തില്‍ 27.22 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്.

പ്രഥമ പ്രീമിയം ഈ വര്‍ഷം 124396.26 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 97777.47 കോടിയായിരുന്നു. ഇതോടെ എല്‍ഐസിയുടെ വിപണിപങ്കാളിത്തം 71.07 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 70.61 ശതമാനമായിരുന്നു.

ഈ വര്‍ഷം എല്‍ഐസി രണ്ടുകോടിയിലേറെ പോളിസികള്‍ വിറ്റു. ഗ്രൂപ്പ് ആന്‍ഡ് പെന്‍ഷന്‍ സ്‌കീം ഡിപ്പാര്‍ട്ട്‌മെന്റിന് പുതിയ ബിസിനസിലൂടെ 78805.56 കോടി പ്രീമിയമായി ലഭിച്ചു.
അതേസമയം, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പോളിസി വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.05 കോടി പോളിസികളാണ് വിറ്റത്.

എന്നാല്‍ ഈ വര്‍ഷം 2.01 കോടി പോളിസികളെ വില്‍ക്കാനായുളളു. എല്‍ഐസിക്ക് രാജ്യത്താകെ എട്ട് മേഖലാ ഓഫീസുകളാണുള്ളത്. 2016 -2017 വര്‍ഷത്തില്‍ എല്ലാ മേഖലാ ഓഫീസുകളും പ്രഥമ പ്രീമിയത്തില്‍ ലക്ഷ്യം കൈവരിച്ചാതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick