തിരുവനന്തപുരം: മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറീലോസ് . മണിയാശാന്റെ ‘വിശ്വാസി ‘കളോടുള്ള സ്നേഹം അസഹനീയമാകുന്നു; ഒരു സര്‍ക്കാരിനും ഭൂഷണമല്ല ഈ മന്ത്രിയുടെ വായ്മൊഴി വഴക്കമെന്ന് കുറീലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദത്വപ്പെട്ടവര്‍ നിയന്ത്രിക്കണമെന്നും കുറീലോസ് ആവശ്യപ്പെടുന്നു. സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മണി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് കുറീലോസ് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ മണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും പെരുമഴയാണ്.
കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിത്. കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ ദൗത്യസംഘത്തിന്റെ നടപടിക്ക് ക്രൈസ്തവ സഭകളില്‍ നിന്നു പോലും പിന്തുണ കിട്ടിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കുരിശു പൊളിക്കലിനെ എതിര്‍ത്ത് രംഗത്തെത്തിയത്. പിന്നാലെ മന്ത്രി മണിയും വിമര്‍ശനവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: