എരുമേലി: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ കേരളത്തിലെ അവസാനത്തെ ഇടതുഭരണമാകുമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ രവിന്ദ്രന് പറഞ്ഞു. യുവമോര്‍ച്ച എരുമേലി ഈസ്റ്റ് പഞ്ചായത്തിലെ കാളകെട്ടി യുണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അധികാരത്തിലേറ്റിയ ഇടത് ഭരണത്തിന്റെ പൊയ്മുഖം ജനത തിരിച്ചറിഞ്ഞു മുഖ്യമന്ത്രിക്ക് പറയാന്‍ ഉള്ളത് വൈദ്യുതി മന്ത്രിയിലുടെ ആണ് പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ, സെക്രട്ടറി ഗണേശന് പി.ശാന്തകുമാരി മണ്ഡലം ഭാരവാഹികളായ വിഷ്ണു ശശി, ശരണ്‍ ശശിധരന് യുണിറ്റ് സെക്രട്ടറി പ്രശാന്ത്, ബിജെപി എരുമേലി ഈസ്റ്റ് പഞ്ചായത്തു പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: