വടകര: ബി സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളേജ് വീണ്ടും കിരീടം ചൂടി. 327 പോയിന്റുമായാണ് ഫാറൂഖ് കോളേജ് കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള ദേവഗിരി കോളേജ് 248, പ്രൊവിഡന്‍സ് കോളേജ് 69 പോയിന്റും നേടി. 18 പോയിന്റ്നേടി ഫാറൂഖ് കോളേജിലെ കെ.സി. വിവേക് കലാപ്രതിഭയും ഫാറൂഖ് കോളേജിലെ തന്നെ അനുനന്ദ കലാതിലകവുമായി. 29 പോയിന്റ് നേടി ഗവ.ലോ കോളജിലെ ഖലീല്‍ ഇബ്രാഹിം സര്‍ഗപ്രതിഭയും 13 പോയിന്റ് നേടി ദേവഗിരി കോളേജിലെ ആഷിസ് ജോസ് ചിത്രപ്രതിഭയുമായി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫാറൂഖ് കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോണ്‍ കലോത്സ വത്തി ല്‍ ജേതാക്കളാകുന്നത്. മുഖ്യ എതിരാളികളായ സെന്റ് ജോസഫ് ദേവഗിരിയെ ബഹുദൂരം പിന്നിലാക്കിയാണ് ഫാറൂഖ് കലാകിരീടത്തില്‍ മുത്തമിട്ടത്.
അഞ്ച് ദിവസമായി നടന്ന മേളയില്‍ ഒരു സമയത്തും ഫാറൂഖ് ലീഡ് വിട്ടു കൊടു ത്തില്ല. കഴിഞ്ഞ വര്‍ഷം തിരുവള്ളൂരില്‍ നടന്ന മേളയിലും ഫാറൂഖ് ആയിരുന്നു ജേതാക്കള്‍. കഴിഞ്ഞ വര്‍ഷം ഫാറൂഖും ദേവഗിരിയും തമ്മില്‍ ഇഞ്ചോടിച്ച് മത്സരമായിരുന്നു നടന്നതെങ്കിലും ഇത്തവണ ഫാറൂഖിന്റെ മേധാവിത്വമാണ് മേളയില്‍ ദൃശ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: