മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍വരുന്ന എട്ട് പഞ്ചായത്തുകളും കുടിവെള്ളക്ഷാമമുണ്ട്. കേന്ദ്ര-സംസ്ഥാന ഫണ്ടുകളുപയോഗിച്ച് നിര്‍മ്മിച്ച കുടിവെള്ളപദ്ധതികളുണ്ടെങ്കിലും കനത്ത വേനലില്‍ പ്രദേശവാസികള്‍ കഷ്ടപ്പെടുകയാണ്.
ജലവിതരണത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പുതുക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോ റിറ്റി എന്നിവ കാണിക്കുന്ന അനാസ്ഥയില്‍ ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം നിത്യേന നഷ്ടമാകുന്നുണ്ട്.
ഇരുമുന്നണികളും മാറി മാറി ഭരണം നടത്തുമ്പോഴും പദ്ധതിയിലേയ്ക്ക് നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ഒഴുക്കുകയാണ്. കാര്‍ഷികമേഖല കൂടിയായ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളത്തിന്റെ വിതരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുമൂലം കാര്‍ഷികമേഖലയേയും ഏറെ ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: