പള്ളുരുത്തി: അറ്റകുറ്റ പണികള്‍ക്കായി വാത്തുരുത്തി റെയില്‍വേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് ഇന്ന് അടക്കും. ഹാര്‍ബര്‍ ടെര്‍മിനലില്‍ യാത്ര വണ്ടികള്‍ സര്‍വ്വീസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നത്. രാവിലെ എട്ട് മുതല്‍ 27 വൈകിട്ട് ആറ് വരെയാണ് ഗേറ്റ് അടക്കുന്നത്. പശ്ചിമകൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ സിഫ്റ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഐലന്റ് ഹാര്‍ബര്‍ പോലീസ് സ്റ്റേഷന് വഴി എറണാകുളത്തേക്ക് പോകണം.
വര്‍ഷങ്ങളായി വാത്തുരുത്തിയിലെ റെയില്‍വേ ഗേറ്റിലൂടെ ചരക്ക് തീവണ്ടികള്‍ മാത്രമാണ് പോകുന്നത്. പലപ്പോഴും ഗെയിറ്റ് ലോക്ക് വീഴുന്നത് മൂലം തുറക്കാന്‍ കഴിയാത്തവന്നിട്ടുണ്ട്. ഇത് മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: