തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ ബാനറുകളും പ്ളക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.
അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. മന്ത്രി മണി സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. സ്പീക്കര്‍ തന്നെ സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഈ വിഷയം ചോദ്യോത്തരവേള നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ ആവശ്യത്തോട് സര്‍ക്കാര്‍ വഴങ്ങിയില്ല. ബഹളത്തെ വകവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് തുടര്‍ന്നു. വിഷയം ചട്ടം 56 പ്രകാരം വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: